ഹെഡ് പോസ്റ്റ് ഓഫീസ് ധർണ

Thursday 28 May 2026 1:10 AM IST

കൊല്ലം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവിനെതിരെ യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ ഒന്നിന് രാവിലെ 10ന് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തും. യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇടവനശേരി സുരേന്ദ്രൻ അദ്ധ്യക്ഷനായി. ദേശീയ പ്രസിഡന്റ് എ.എ.അസീസ്, ടി.സി.വിജയൻ, ടി.കെ.സുൽഫി, പി.പ്രകാശ് ബാബു, എം.എസ്.ഷൗക്കത്ത്, കുരീപ്പുഴ മോഹനൻ, കൈപ്പുഴ വി.റാം മോഹൻ, ജി.വേണുഗോപാൽ, കെ.സിസിലി, ബിജു ലക്ഷ്മികാന്തൻ, ഇളംകുളം വേണുഗോപാൽ, നന്ദകുമാർ, മഞ്ഞപ്പാറ സലിം, എ.കെ.ലത്തീഫ്, എൽ.ബീന, ഇ.ലീലാമ്മ, സദുപള്ളിത്തോട്ടം എന്നിവർ പങ്കെടുത്തു.