വാർഷിക ദിനാചരണം

Thursday 28 May 2026 1:12 AM IST

കൊല്ലം: പഞ്ചവത്സര പദ്ധതികളിലൂടെ ഭാരതത്തെ പടുത്തുയർത്താൻ കരുത്ത് കാട്ടിയ ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്‌റുവെന്നും, കുട്ടികളുടെ ചാച്ചാജിയായിരുന്നു അദ്ദേഹമെന്നും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ജവഹർലാൽ നെഹ്‌റുവിന്റെ 62-ാമത് ചരമ വാർഷിക ദിനാചരണം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജന. സെക്രട്ടറി സൂരജ് രവി, ഡി.സി.സി ഭാരവാഹികളായ ജി.ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ, കുഴിയം ശ്രീകുമാർ, ഡി.ഗീതാകൃഷ്ണൻ, വി.എസ്.ജോൺസൺ, ബി.ശങ്കരനാരായണപിള്ള, സിദ്ധാർത്ഥൻ ആശാൻ എന്നിവർ സംസാരിച്ചു.