മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം
Thursday 28 May 2026 1:12 AM IST
കൊല്ലം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മുമ്പ് ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് ടി.യു.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുരീപ്പുഴ പറഞ്ഞു. കേരളത്തിന്റെ വിപ്ലവകരമായ തൊഴിൽ പാരമ്പര്യത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും സംരക്ഷിക്കാൻ നീക്കം അനിവാര്യമാണ്. തൊഴിലാളി സംഘടനകളെ വിശ്വാസത്തിലെടുത്തുള്ള ചർച്ചകൾ ഭരണഘടനാപരമായ സാമൂഹിക നീതി ഉറപ്പാക്കാൻ സഹായിക്കും. നീക്കത്തിന് ടി.യു.സി.സിയുടെ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അജിത്ത് കുരീപ്പുഴ കൂട്ടിച്ചേർത്തു.