അദ്ധ്യാപകരുടെ ചുമതലയേൽക്കൽ
Thursday 28 May 2026 1:56 AM IST
കരുനാഗപ്പള്ളി: പുതിയ അദ്ധ്യയന വർഷത്തിന്റെ മുന്നോടിയായി കരുനാഗപ്പള്ളി ലോർഡ്സ് പബ്ളിക് സ്കൂളിൽ വെച്ച് ഇൻവെസ്റ്റിച്ചർ (ചുമതലയേൽക്കൽ) ചടങ്ങ് നടന്നു. 4 ദിവസം നടത്തിയ അദ്ധ്യാപക പരിശീലനത്തിന് ശേഷമാണ് ചടങ്ങ് സംഘടിപ്പിക്കുകയും അദ്ധ്യാപകരെ ആദരിക്കുകയം ചെയ്തത്. ഗോപകുമാർ മഞ്ചമ്മയാണ് പരിശീലനത്തിന് നേതൃത്വം വഹിച്ചത്. സ്കൂൾ വൈസ് ചെയർമാൻ എൻ.ആനന്ദൻ അദ്ധ്യക്ഷനായി. എൻ.ഇ.സി.എസ് സെക്രട്ടറി അഡ്വ: എൻ. മധു യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ കെ.ഹരികുമാർ, ജോയിന്റ് സെക്രട്ടറി ഗോപകുമാർ മഞ്ചമ്മ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. സുഷമാമോഹൻ സ്വഗതവും ശാലിനി നന്ദിയും പറഞ്ഞു.