പരിശീലനത്തിന് അപേക്ഷിക്കാം
Saturday 30 May 2026 12:41 AM IST
കൊല്ലം: നീണ്ടകര മദർ ഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം. കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ജൻ ശിക്ഷൻ സൻസ്ഥാൻ പദ്ധതിയിൽ തയ്യൽ, ബ്യുട്ടീഷ്യൻ, ഫുഡ് പ്രോസസിംഗ്, പേപ്പർ ബാഗ്, പേപ്പർ ഫയൽ എന്നീ വിഭാഗങ്ങളിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി ജൂൺ ആദ്യവാരം ആരംഭിക്കും. 16 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും അപേക്ഷിക്കാം. മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ നേരിട്ട് ബന്ധപ്പെടണം. ഫോൺ: 9847053530, 9496305630.