ദിശ ചിത്രകലാ പരിശീലന ക്യാമ്പ്
Monday 01 June 2026 12:05 AM IST
കൊല്ലം: സംസ്കാരിക വകുപ്പും കേരള ലളിതകലാ അക്കാഡമിയും സംയുക്‌തമായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സംഘടിപ്പിച്ച ദിശ ചിത്രകലാ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ചിത്രകാരൻ ബി.ഡി.ദത്തൻ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത 40 കുട്ടികൾക്ക് ലളിതകലാ അക്കാഡമിയുടെ സർട്ടിഫിക്കറ്റുകൾ നൽകി. ബി.ഡി.ദത്തനെയും ഭാര്യയെയും സ്നേഹാശ്രമത്തിന്റെ സ്നേഹോപഹാരം നൽകി ഡയറക്ടർ പത്‌മാലയം ആർ.രാധാകൃഷ്ണൻ സ്വീകരിച്ചു. ലളിതകലാ അക്കാഡമി ആർട്ടിസ്റ്റുകളായ എസ്.എസ്.അശ്വതി, അശ്വിനി അശോക്, കാവ്യ.എസ്.നാഥ്, ജ്യോതി ഉണ്ണിക്കൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.