ഓച്ചിറക്കളി ആശാന്മാരുടെ യോഗം
Monday 01 June 2026 12:14 AM IST
ഓച്ചിറ: ഓച്ചിറക്കളി പരിശീലിപ്പിക്കുന്ന കളരികളാരംഭിക്കുന്നതിനും കളി ആശാൻമാർക്ക് ഗ്രാൻഡ് നൽകുന്നതിനും ഫോക്‌ലോർ അക്കാഡമിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ബി.എസ്.വിനോദ് പറഞ്ഞു. കളി ആശാന്മാരുടെയും ഭരണസമിതി അംഗങ്ങളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി-മൃഗസംരക്ഷണ വകുപ്പുകളെ യോജിപ്പിച്ച് കാർഷികപ്രദർശനവും വിപണനവും കന്നുകാലി പ്രദർശനവും 17, 18, 19 തീയതികളിൽ പടനിലത്ത് സംഘടിപ്പിക്കും. പ്രസിഡന്റ് രാജീവ്.ആർ കടകമ്പള്ളിൽ അദ്ധ്യക്ഷനായി. ട്രഷറർ സാഗർ മക്കാടം, പി.കെ.വിക്രമൻ, ശിവപ്രസാദ് മണ്ണാശേരിൽ, നന്ദകുമാർ, കെ.പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.