അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ

Wednesday 03 June 2026 12:21 AM IST
അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിൽ 1988 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും കുടുംബ സംഗമവും സി. അജയപ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിൽ 1988 എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയും കുടുംബ സംഗമവും സി.അജയപ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. റ്റി.ജെ.ഷൈൻ അദ്ധ്യക്ഷനായി. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീൺ സ്കൂൾ പ്രിൻസിപ്പൽ അനസ് ബാബു, എച്ച്.എം. ഷീജ, പി.ടി.എ. പ്രസിഡന്റ് സന്തോഷ്, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ഗണേശൻ, എസ്.ബിനു , ഉമേഷ് കുമാർ, കെ.പി.ലത , ഷമീന, ബിന്ദു കുറുപ്പ്, എ.കെ.അനീഷ് , പി.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ബിജു കുമാർ സ്വാഗതവും അരുൺ കുമാർ നന്ദിയും പറഞ്ഞു.