ഡോ. വി.വി. വേലുക്കുട്ടി അരയൻ അനുസ്മരണം

Wednesday 03 June 2026 12:38 AM IST

കരുനാഗപ്പള്ളി: സാമൂഹ്യ പരിഷ്‌കർത്താവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഡോ. വി.വി. വേലുക്കുട്ടി അരയന്റെ 57-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ചെറിയഴീക്കൽ വിജ്ഞാനസന്ദായനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ

സംഘടിപ്പിച്ചു. ചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ: വി കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ വള്ളിക്കാവ് മോഹൻദാസ് ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജയൻ ചിറയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി എ. പ്രദീപ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം വരുൺ ആലപ്പാട്, ഗ്രാമപഞ്ചായത്തംഗം പി ബിജു, കരയോഗം പ്രസിഡന്റ് ആർ. രാജപ്രിയൻ, രാംകുമാർ, പത്മാ ദേവി തുടങ്ങിയവർ സംസാരിച്ചു.