നൂറനാട് ഹനീഫ് നോവൽ പുരസ്കാരം
Wednesday 03 June 2026 12:41 AM IST
കൊല്ലം: പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള 16-ാമത് നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 25,052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 45 വയസിൽ താഴെയുള്ള എഴുത്തുകാരുടെ നോവലുകളാണ് പരിഗണിക്കുന്നത്. 2023 മുതൽ 2026 വരെ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ മൂന്ന് കോപ്പി 28നകം എത്തിക്കണം. വായനക്കാർക്കും മികച്ച കൃതികൾ പുരസ്കാരത്തിന് നിർദ്ദേശിക്കാം. വിലാസങ്ങൾ: ആർ. വിപിൻചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ, നൂറനാട് ഹനീഫ് അനുസ്മരണ സമിതി, കൊല്ലം ജില്ലാ ബാങ്ക് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ചിന്നക്കട, കൊല്ലം- 1 ഫോൺ: 9447472150. വി. ജയകുമാർ, കാനറ ബാങ്ക്, താമരക്കുളം ശാഖ, കൊല്ലം, ഫോൺ: 9447453537