സി.പി.ഐ വനിതാ നേതാവിന് നേരെ അസഭ്യവർഷം, എങ്ങുമെത്താതെ വിഷയം
Wednesday 03 June 2026 12:18 AM IST
കൊല്ലം: സി.പി.ഐ ചടയമംഗലം മണ്ഡലം കമ്മിറ്റി അംഗമായ വനിതാ നേതാവിന് നേരെ അസഭ്യവർഷം നടത്തിയ സഹപ്രവർത്തകനെതിരെ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധം. വെളിനെല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ഷീജയ്ക്ക് നേരെയാണ് അസഭ്യവർഷമുണ്ടായത്.
നിയമസഭ തിരഞ്ഞെടുപ്പ് ദിവസം ചെങ്കൂർ സ്കൂളിലെ പോളിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. ബൂത്തിലെ പ്രവർത്തകർക്ക് ഭക്ഷണം ഏർപ്പാടാക്കിയതുമായി ബന്ധപ്പെട്ട സംസാരത്തിനിടയിൽ വോട്ടർമാർ നോക്കിനിൽക്കെ ഷീജയെ അസഭ്യം പറയുകയായിരുന്നു. അന്ന് തന്നെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. അതിന് പിന്നാലെ ചേർന്ന മണ്ഡലം സെക്രട്ടേറിയറ്റ് യോഗം പ്രശ്നം ചർച്ച ചെയ്യുകയും അസഭ്യവർഷം നടത്തിയ നേതാവിനോട് വിശദീകരണം ചോദിക്കാൻ തീരുമാനവുമെടുത്തു. പക്ഷെ നടപടിയിലേക്ക് നീങ്ങിയിട്ടില്ല.