ബി.ജെ.പി അദ്ധ്യക്ഷനായി ചുമതലയേറ്റു

Sunday 26 January 2025 1:01 AM IST

ചങ്ങനാശേരി: ബി.ജെ.പി മാടപ്പള്ളി മണ്ഡലം അദ്ധ്യക്ഷനായി വിനീഷ് വിജയനാഥ് ചുമതലയേറ്റു. മാടപ്പള്ളി ക്ഷേത്രസംരക്ഷണ സമിതി ഹാളിൽ ചേർന്ന പ്രവർത്തകയോഗം സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണമേനോൻ യോഗം ഉദ്ഘാടനം ചെയ്തു. മുൻമണ്ഡലം പ്രസിഡന്റ് വി.വി വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.ജി രാജ്‌മോഹൻ, മദ്ധ്യമേഖല ട്രഷറർ പി.ഡി രവീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി.ആർ മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.