മന്ത്രി വി.എൻ.വാസവൻ പതാക ഉയർത്തും

Sunday 26 January 2025 12:51 AM IST

കോട്ടയം: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ഇന്ന് രാവിലെ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 ന് മന്ത്രി വി.എൻ. വാസവൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. പരേഡിൽ 28 പ്ലാറ്റൂണുകൾ പങ്കെടുക്കും. പൊലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ഏഴു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ അഞ്ചു പ്ലാറ്റൂണുകൾ, സ്‌കൗട്ട്, ഗൈഡ്സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, ജൂനിയർ റെഡ്‌ക്രോസ് വിഭാഗത്തിൽ രണ്ടു പ്ലാറ്റൂണുകൾ, എന്നിവയ്‌ക്കൊപ്പം മൂന്നു ബാൻഡ് പ്ലാറ്റൂണുകളും അണിനിരക്കും.