ഡി.ബി കോളേജിൽ വനിതാദിനാഘോഷം
Thursday 13 March 2025 1:00 AM IST
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് വനിതാവേദി തർജ്ജനിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. യുവ എഴുത്തുകാരി ശ്രീപാർവതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ഡോ. ആർ. അനിത അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പൊളിറ്റിക്സ് വിഭാഗം മേധാവി കെ.പി ബീനാമോൾക്ക് പ്രിൻസിപ്പൾ ഉപഹാരം നൽകി. ഡോ. ജി. ഹരിനാരായണൻ, കെ.എസ് ഇന്ദു, ഡോ. വി. മഞ്ജു, ഡോ. വി.എസ് അർച്ചന, ഡോ. എ. നിഷ, ഡോ. എൻ. ജിസി, ഡോ. പി.എസ് രാജശ്രീ, അനഘ തമ്പാൻ, കെ.ആർ ശ്രുതി, അമൃത ഭാസ്കര ശിവപ്രിയ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. കരകൗശല വസ്തുക്കളുടെ പ്രദർശനവിപണനമേളയും ഉണ്ടായിരുന്നു.