ചങ്ങാതിക്കൂട്ടം വാർഷികം
Thursday 13 March 2025 12:01 AM IST
വൈക്കം: താലൂക്ക് ഗവ. ആശുപത്രിയിലെ ചങ്ങാതിക്കൂട്ടത്തിന്റെ വാർഷികവും, വനിതാദിനാചരണവും വൈക്കം ഗസ്റ്റ് ഹൗസ് ഹാളിൽ നടത്തി. റിട്ട.അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗീത. കെ. നായർ, സെക്രട്ടറി ഉഷ ജനാർദനൻ, ട്രഷറർ വി.എം. സത്യൻ, ഒ.ജി. അശോകൻ, കെ.പി. മധുസൂധനൻ, പി.കെ. രാജി എന്നിവർ പ്രസംഗിച്ചു. വിവധ കലാകായിക മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളേയും ഐ.എസ്.ആർ.ഒ. പരീക്ഷയിൽ 4ാം റാങ്ക് നേടിയ അഭിറാം അജിത്തിനേയും ആദരിച്ചു.