ലൈബ്രറികൾക്ക് ഫർണ്ണിച്ചർ വിതരണം
Friday 28 March 2025 10:52 PM IST
ചങ്ങനാശേരി:മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫർണ്ണിച്ചറുകൾ വിതരണം ചെയ്തു. വാഴപള്ളി, വാകത്താനം, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, പഞ്ചായത്തുകളിലെ വിവിധ ലൈബ്രറികൾക്കാണ് അലമാര, മേശ ,കസേരകൾ, എക്സിക്യൂട്ടീവ് ചെയറുകൾ എന്നിവ വിതരണം ചെയ്തത്. തൃക്കൊടിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നടന്ന വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു നിർവഹിച്ചു. ലൈബ്രേറിയൻ ശാരി ചന്ദൻ, സെക്രട്ടറി വി.രതീഷ്, പ്രസിഡന്റ് ജി.നീലകണ്ഠൻ പോറ്റി എന്നിവർ ചേർന്ന് ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങി. തൃക്കൊടിത്താനം ഡിവിഷൻ മെമ്പറും സ്റ്റാൻഡിംഗ് ചെയർമാനുമായ ടി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദീപാ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ലൈബ്രറി ഭരണ സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.