ഡയാലിസിസ് കിറ്റ് വിതരണം

Sunday 03 May 2026 12:00 AM IST

ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും നടത്തി. കിറ്റ് വിതരണ യോഗം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അലൻ കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ആർ.ജിഷ ക്ലാസെടുത്തു. അനുഗ്രഹ മിഷൻ സെക്രട്ടറി ഷുബി ജോൺ കിറ്റ് വിതരണ ഉദ്ഘാടനം നടത്തി. രാജു എം.കുര്യൻ, എം.സി ചെറിയാൻ, സിസ്റ്റർ ശ്ലേമ്മോ, സിസ്റ്റർ ഗീല, ഡോ.ലീന മാത്യുസ്, സുനിത മർക്കോസ്, എലിസബേത്ത് ജോർജ് എന്നിവർ പങ്കെടുത്തു.