ബി.വി.വി.എസ് താലൂക്ക് സമ്മേളനം

Sunday 03 May 2026 12:03 AM IST

ചങ്ങനാശേരി : ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ്) ചങ്ങനാശേരി താലൂക്ക് സമ്മേളനവും കുടുംബസംഗമവും നടത്തി. പെരുന്ന ആർ.എസ്.എസ് കാര്യാലയത്തിൽ നടന്ന സംഗമം ബി.വി.വി.എസ് സംസ്ഥാന പ്രസിഡന്റ് അജിത് കർത്ത ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അരവിന്ദ് എസ്.ദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി വി.സദാശിവൻ, സംസ്ഥാന ട്രഷറർ ഹരികുമാർ, ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണ മേനോൻ, ബി.വി.വി.എസ് ജില്ലാ നേതാക്കളായ ജയപ്രകാശ്, ബിജു പൊടിക്കളം താലൂക്ക് ജനറൽ സെക്രട്ടറി പി.ശശികുമാർ എന്നിവർ പങ്കെടുത്തു.