വായന കളരി ആരംഭിച്ചു

Monday 11 May 2026 12:45 AM IST

ചിറക്കടവ് : ഗ്രാമദീപം വായനശാലയിൽ മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന സന്ദേശം ഉയർത്തി ആരംഭിച്ച വായന കളരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.പി.രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.എൻ.സോജൻ, താലൂക്ക് കൗൺസിൽ അംഗം കെ.ടി.സുരേഷ്, വനിതാവേദി സെക്രട്ടറി കാതറീന ജോർജ്ജ്, ബി.സുജാത എന്നിവർ സംസാരിച്ചു. ആദ്യ ദിവസം നടന്ന നാടക കളരി യൂണിവേഴ്സിറ്റി നാടക മത്സര വിജയി പി.അശ്വിൻ നയിച്ചു. കുട്ടികൾക്കായി കഥ,കവിത ക്യാമ്പ്, പ്രസംഗ പരിശീലനം, ചിത്രരചന പരിശീലനം, പഠനയാത്ര തുടങ്ങിയവയുണ്ട്.