വാക്ക് ഇൻ ഇന്റർവ്യൂ
Tuesday 12 May 2026 12:26 AM IST
കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ്/മൊബൈൽ സർജറി യൂണിറ്റ് പദ്ധതിയുടെ ഭാഗമായി രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിനായി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡന്റ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിൽ 89 ദിവസത്തേക്കാണ് നിയമനം. മൊബൈൽ വെറ്ററിനറി/സർജറി യൂണിറ്റുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വെറ്ററിനറി ഡോക്ടർ അഭിമുഖം 13 ന് രാവിലെ 11 മുതൽ ഒന്നുവരെയും ഡ്രൈവർ കം അറ്റൻഡന്റ് അഭിമുഖം ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചു വരെയും കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തും. ഫോൺ :04812563726.