കയർ സഹകരണ സംഘം യൂണിറ്റുകൾ, കാട് മൂടി, യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു
Tuesday 12 May 2026 12:09 AM IST
കോട്ടയം : ചെമ്മനാകരിയിലെ കയർ സഹകരണ സംഘങ്ങളുടെ കീഴിലുള്ള യൂണിറ്റുകളിൽ കോടിക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുന്നു. പ്രാദേശികമായി തൊണ്ട് തല്ലി ചകിരി ലഭ്യത ഉയർത്തി മേഖലയിൽ ജോലി എടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് വൈക്കം താലൂക്കിൽ വിവിധ സംഘങ്ങൾക്ക് കീഴിൽ യൂണിറ്റുകൾ സ്ഥാപിച്ചത്. പരമ്പരാഗതമായ രീതിയിലുള്ള തൊണ്ട് തല്ലി ചകിരി വേർതിരിച്ചെടുക്കുന്നില്ല. തമിഴ്‌നാട്ടിൽ നിന്നാണ് ചകിരി കയർ തൊഴിലാളികൾക്ക് എത്തിക്കുന്നത്. ഇതോടെയാണ് ഇവ തുരുമ്പെടുക്കാൻ തുടങ്ങിയത്. ഇതിന്റെ പേരിൽ തട്ടിപ്പുകൾ നടക്കുന്നതായും ആരോപണമുണ്ട്.
''പുതിയ സർക്കാർ വരുന്നതോടെ ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണം. മേഖലയിലെ അഴിമതി കണ്ടെത്തണം.
-തൊഴിലാളികൾ