വിനു ജോബിന്റെ നന്ദി പര്യടനം
Wednesday 13 May 2026 12:24 AM IST
മാടപ്പള്ളി : നിയുക്ത എം.എൽ.എ വിനു ജോബിന്റെ മാടപ്പള്ളി മണ്ഡലത്തിലെ നന്ദിപ്രകാശന പര്യടനത്തിന്റെ ഉദ്ഘാടനം പന്നിത്തടത്തിൽ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആന്റണി കുന്നുംപുറം നിർവഹിച്ചു. മണ്ഡലം ചെയർമാൻ ബാബു കുരീത്ര അദ്ധ്യക്ഷത വഹിച്ചു. കെ.എ. ജോസഫ്, സുനുമോൾ ചാക്കോ, കുഞ്ഞു കൈതമറ്റം, ബാബു കുട്ടൻചിറ, ജയശ്രീ പ്രഹ്‌ളാദൻ, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, പി.എം ഷെഫീക്, മനീഷ് കുമാർ, സോബിച്ചൻ കണ്ണംമ്പള്ളി, ജോയിച്ചൻ കാലായി, ജോസ് കൊല്ലംപറമ്പിൽ, ജെയിംസ് അമ്പാടൻ, ഷിനോ ഓലിക്കര, ജസ്റ്റിൻ പാറുകണ്ണിൽ, സിനി വർഗീസ്, ആന്റണി ഇലവുംമൂട്ടിൽ എന്നിവർ പങ്കെടുത്തു.