വാക്സിൻ സ്വീകരിച്ചത് 4202 പെൺകുട്ടികൾ
Wednesday 13 May 2026 12:58 AM IST
കോട്ടയം : ഗർഭാശയ ക്യാൻസർ പ്രതിരോധിക്കുന്നതിന് 14 വയസ് പൂർത്തിയാക്കിയവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി വാക്സിൻ 31 വരെ ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ ഇതുവരെ 4202 പെൺകുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ഒറ്റ കുത്തിവയ്പ്പിലൂടെ പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിൽ നിന്ന് സുരക്ഷിതമാകാം. പതിനാലിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. 15 വയസ് പൂർത്തിയായി മൂന്നു മാസം വരെയുള്ളവർക്കും ക്യാമ്പയിന്റെ ഭാഗമായി വാക്സിൻ നൽകും. വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ സമീപിക്കണം.