ആദ്യ വീടിന്റെ ഗൃഹപ്രവേശം

Saturday 16 May 2026 12:56 AM IST

വാഴൂർ : പുണ്യം ട്രസ്റ്റ് നടത്തുന്ന പുണ്യം ഭവനദാനപദ്ധതിയിൽ ആദ്യവീടിന്റെ ഗൃഹപ്രവേശത്തിന് മാനേജിംഗ് ട്രസ്റ്റി ആർ.അനിൽകുമാർ ദീപം തെളിച്ചു. വികസനസമിതി ചെയർമാൻ അഡ്വ.ജി.രാമൻനായർ, ആർ.എസ്.എസ് ജില്ലാ സംഘചാലക് കെ.കെ.ജനാർദനൻ എന്നിവർ ചേർന്ന് ഭാരത് മാതാ ചിത്രവും ശിവകുടുംബ ചിത്രവും സമർപ്പിച്ചു. പഞ്ചായത്തംഗം വി.എൻ.മനോജ്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ.എസ്.ശിവപ്രസാദ്, ട്രഷറർ ജി.രാജേഷ്, മാതൃസമിതി അദ്ധ്യക്ഷ ലീലാമണി ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കെ.വി.എൻ.എസ് സംസ്ഥാനപ്രസിഡന്റ് ഇ.എസ്.രാധാകൃഷ്ണൻ, ആർ.എസ്.എസ് വിഭാഗ് സഹകാര്യവാഹ് ജി.സജീവ്കുമാർ എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈ നട്ടു.