ലീഡേഴ്സ് സമ്മർ ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റും

Tuesday 19 May 2026 1:32 AM IST

പൊൻകുന്നം:ബാലസംഘം വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടിക്കൽ ജനകീയ വായനശാല ഹാളിൽലീഡേഴ്സ് സമ്മർക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റും ആരംഭിച്ചു.ബാലസംഘം ജില്ലാ ജോയിൻ സെക്രട്ടറി പി.ജി.അശ്വിൻ, ഏരിയ കൺവീനർ അർച്ചന സദാശിവൻ ,ഏരിയ കോഡിനേറ്റർ എസ്.ബാലകൃഷ്ണൻ, ഏരിയ ജോയിൻ കൺവീനർമാരായ സജി മറ്റത്തിൽ, ഡോ. അനു.കെ.ജോൺ തുടങ്ങിയവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരിശീലനം നൽകി. ക്യാമ്പിൽ 40 കുട്ടികളും 15 മുതിർന്നവരും പങ്കെടുക്കുന്നു. ഏരിയ രക്ഷാധികാരി വി.ജി.ലാൽ, ബാലസംഘംഏരിയപ്രസിഡന്റ് ശ്രീലക്ഷ്മി,സെക്രട്ടറി ആർ. നിരഞ്ജൻ,ജി. സരേഷ് കുമാർ, ശ്രീജിത്ത് വെള്ളാവൂർ, വി.ഡി.റെജികുമാർ, ഷാലിക സുന്ദരേശൻ, ടി.എസ്.ബാബുരാജ്, രാകേഷ് പ്രസാദ് എന്നിവർ നേതൃത്വം നൽകി.ഇന്ന് ഹാപ്പിനെസ് ഫെസ്റ്റോടെ ക്യാമ്പ് സമാപിക്കും.