ആഹ്ലാദ പ്രകടനവും മധുര വിതരണവും

Thursday 21 May 2026 12:54 AM IST

കുറവിലങ്ങാട് : വി.ഡി സതീശൻ സർക്കാരിന് അഭിവാദ്യം അ‌ർപ്പിച്ച് കെ.എസ്.എസ്.പി.എ കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും ട്രഷറിയ്ക്ക് മുന്നിൽ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അദ്ധ്യക്ഷത വഹിച്ചു. ജയശങ്കർ പ്രസാദ്, തോമസ് സെബാസ്റ്റ്യൻ, ജോയ് വള്ളിപ്പാല എന്നിവർ സംസാരിച്ചു. പി.കെ സതീഷ്‌കുമാർ, ഒ.എം വിശ്വംഭരൻ, മേരി സെബാസ്റ്റ്യൻ, അരവിന്ദാക്ഷൻ, മാത്യു, സെബാസ്റ്റ്യൻ, സി.എം മോളി, കെ.ആർ ലീല തുടങ്ങിയവർ നേതൃത്വം നൽകി.