ബസും കാറും കൂട്ടിയിടിച്ചു
Saturday 23 May 2026 12:07 AM IST
മുണ്ടക്കയം : ദേശീയപാതയിൽ ചോറ്റിയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി കാർ ഡ്രൈവറിന് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരുന്നു അപകടം. ചോറ്റി സ്വദേശി പുതുപ്പറമ്പിൽ രാജുവിനാണ് പരിക്കേറ്റത്. ഇയാളെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിലും, പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കാണ് പരിക്ക്. നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് രാജുവിനെ പുറത്തിറക്കിയത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മുണ്ടക്കയത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.