അപകടമുണ്ടാക്കിയ ലോറി പിടികൂടി

Saturday 23 May 2026 12:14 AM IST

പൊൻകുന്നം : തമിഴ് നാട്ടിൽ നിന്ന് കരിക്കുമായി ആലപ്പുഴയിലേക്ക് പോയ ലോറിയിൽ മറ്റൊരു ലോറിയിടിച്ചു. ആലപ്പുഴയിലേക്ക് പോയ ലോറിയുടെ ഡ്രൈവർ ആലപ്പുഴ പുന്നപ്ര വലിയകുളങ്ങര എ.സുമേഷിന് (32) സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30 ന് ദേശീയപാതയിൽ ചേപ്പുംപാറയിലായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ സുമേഷിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വണ്ടാനം മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ചിട്ട് നിറുത്താതെ പോയ ലോറി പിന്നീട് പൊൻകുന്നം പൊലീസ് കണ്ടെത്തി.