സെറ്റോ പണിമുടക്ക് കൺവെൻഷൻ
കോഴിക്കോട് : സർക്കാർ ജീവനക്കാരും അദ്ധ്യാപകരും 22 ന് നടത്തുന്ന പണിമുടക്കിന്റെ മുന്നോടിയായി സെറ്റോ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പണിമുടക്ക് കൺവെൻഷൻ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു അദ്ധ്യക്ഷത വഹിച്ചു. പി.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ജി.എസ്. ഉമാശങ്കർ, കെ.പ്രദീപൻ, ബീന പൂവ്വത്തിൽ, കെ.പി. അനിൽ കുമാർ, എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. സെറ്റോ ജില്ലാ കൺവീനർ പി.കെ. രാധാകൃഷ്ണൻ സ്വാഗതവും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ട്രഷറർ എം. ഷാജീവ് കുമാർ നന്ദിയും പറഞ്ഞു