ബിരുദദാനം സംഘടിപ്പിച്ചു
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ നൃത്തം, സംഗീതം, വാദ്യം, ചിത്രം എന്നീ വിഷയങ്ങളിൽ വിജയകരമായി പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദ സർട്ടിഫിക്കറ്റ് നൽകി. കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. പാപ്പൂട്ടി ബിരുദങ്ങൾ സമ്മാനിച്ച് പ്രസംഗിച്ചു. പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി എം.എൽ.എക്ക് പൊന്നാട ചാർത്തി. ബാലൻ കുനിയിൽ സ്നേഹോപഹാരം സമ്മാനിച്ചു. അഡ്വ: കെ ടി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് ചേമഞ്ചേരി, യു.കെ രാഘവൻ, ശിവദാസ് കാരോളി, അഡ്വ. നിലോവ്ന, ബാലൻ കുനിയിൽ, സുനിൽ തിരുവങ്ങൂർ, കെ.രാധാകൃഷ്ണൻ പ്രസംഗിച്ചു.