സ്കൂൾ കിറ്റ് വിതരണം ചെയ്തു
Tuesday 26 May 2026 12:06 AM IST
ചേളന്നൂർ: ശ്രീ നാരായണ ഗുരു കോളേജിലെ എൻ. എസ്. എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ കിറ്റ്
വിതരണം ചെയ്തു. കോളേജിൽ നടന്ന പരിപാടിയിൽ ചേളന്നൂർ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കാണ് സ്കൂൾ കിറ്റ് വിതരണം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കുമാർ എസ്. പി. അദ്ധ്യക്ഷത
വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ. എൻ. ബാബുരാജ് മുഖ്യാതിഥിയായി. കോളേജിലെ എൻ. എസ് എസ് വോളിന്റീയർമാർ സമാഹരിച്ച പുസ്തകങ്ങൾ, ജ്യോമട്രി ബോക്സ്, തുടങ്ങിയവ ഉപയോഗിച്ചാണ് കിറ്റ് തയ്യാറാക്കിയത്. ഡോ.ജ്യോതിലക്ഷ്മി എസ്.കെ, സാരംഗ്, അഖില, സിനാൻ, അഞ്ജന നേതൃത്വം നൽകി.