കെ.പി.ചന്ദ്രൻ മാസ്റ്റർ അനുസ്മരണം

Wednesday 27 May 2026 12:14 AM IST
എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ മുൻ പ്രസിഡന്റ് കെ.പി.ചന്ദ്രൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരൻ പ്രസംഗിക്കുന്നു.

വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ മുൻ പ്രസിഡന്റ് കെ.പി.ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികാചരണവും ഫോട്ടോ അനാഛാദനവും യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ ബാബു.സി.എച്ച്, വി.കെ.കുമാരൻ വളയം, കൗൺസിലർ അനിൽ വൃന്ദാവനം, നാണു താനക്കോട്ടൂർ, ജനാർദ്ദനൻ കരിമ്പനപ്പാലം, ശശിധരൻ പുഞ്ചിരി മിൽ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ ജയേഷ് വടകര, ഭരതൻ കരിമ്പനപ്പാലം, കുമാരൻ കുന്നനാൽ, ശാഖ സെക്രട്ടറിമാരായ രാജീവൻ പിലാത്തോട്ടത്തിൽ, രാജേന്ദ്രൻ മയ്യണ്ണൂർ, എന്നിവർ പങ്കെടുത്തു. കൗൺസിലർ വിനോദൻ മാസ്റ്റർ സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട് നന്ദിയും പറഞ്ഞു.