പ്ലസ് ടു: കോഴിക്കോടിന് 80.62% വിജയത്തിളക്കം

Wednesday 27 May 2026 12:16 AM IST
plus2

കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷയിൽ കോഴിക്കോട് ജില്ലയ്ക്ക് തിളക്കമാർന്ന ജയം. 80.62 ശതമാനം വിജയത്തോടെയാണ് മുന്നേറ്റം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം ഉയർത്തി. 79.81 ശതമാനമായിരുന്നു കഴിഞ്ഞ തവണ. പരീക്ഷയെഴുതിയ 38764 വിദ്യാർത്ഥികളിൽ 31252 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 3548 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്

കഴിഞ്ഞ വർഷത്തേക്കാൾ 114 പേർ കുറവാണ് ഇത്തവണ പരീക്ഷയെഴുതിയത്. എ പ്ലസും കുറഞ്ഞു. കഴിഞ്ഞ വർഷം 3576 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ടായിരുന്നു. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലും വിജയ ശതമാനം ഉയർന്നു. കഴിഞ്ഞ തവണ 65.80 ശതമാനം പേരാണ് വിജയിച്ചതെങ്കിൽ ഇക്കുറി 68.89 ശതമാനമായി ഉയർന്നു. 2472 പേർ പരീക്ഷ എഴുതിയതിൽ 1703 പേർ ഉന്നത പഠനത്തിന് അർഹരായിട്ടുണ്ട്. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 64 ശതമാനമാണ് വിജയം. 100 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 64 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 60.16 ശതമാനമാണ് വിജയം. 3773 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 2270 പേർ വിജയിച്ചു. 122 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഏറ്റവും കുറവ് വിജയശതമാനം നേടിയത് കിനാശേരി ഗവ.വി.എച്ച്.എസ്.എസാണ്. 22.45 ശതമാനമാണ് വിജയശതമാനം. പരീക്ഷയെഴുതിയ 49 ൽ 11 പേർക്ക് മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാനായത്.

100 ശതമാനം നേടിയത് അഞ്ച് സ്കൂളുകൾ

ജില്ലയിൽ 100 ശതമാനം വിജയം നേടിയത് അഞ്ച് സ്കൂളുകളാണ്. സർക്കാർ സ്കൂളുകളൊന്നുമില്ല. പ്രസന്റേഷൻ എച്ച്.എസ്.എസ് ചേവായൂർ(55 ), സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ് തിരുവമ്പാടി (100), സി.എം എച്ച്.എസ്.എസ് മണ്ണൂർ നോർത്ത് (182), ക്രസന്റ് എച്ച്.എസ്.എസ് വാണിമേൽ (120), കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസ് (30).

100ശതമാനം നേടിയവർ 6 പേർ

ജില്ലയിൽ മുഴുവൻ മാർക്കും നേടിയത് ആറുപേരാണ്. സയൻസ് വിഷയങ്ങളിൽ മൂന്നുപേരും ഹ്യുമാനിറ്റീസിൽ മൂന്നുപേരുമാണ് 1200ൽ 1200 ഉം നേടിയത്. സയൻസ് വിഷയങ്ങളിൽ ടി.മുഹമ്മദ് റോഷൻ (റഹ്‌മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്), എസ്.വിഷ്ണുപ്രിയ (ഗവ.എച്ച്.എസ്.എസ് നരിക്കുനി), ബി.എസ് ധ്യാൻ കൃഷ്ണൻ (ഗവ.എച്ച്.എസ്.എസ് നരിക്കുനി), ഹ്യുമാനിറ്റീസ് വിഷയത്തിൽ പി.പി അഫ്സിന (റഹ്‌മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്), ഡി.ആതിര (റഹ്‌മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്), എ.എം ഹാദി റഹ്‌മാൻ (റഹ്‌മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്).

വ​യ​നാ​ടി​ന് 72.72​ ​ശ​ത​മാ​നം​ ​വി​ജ​യം

വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ഒ​ന്നാ​മ​ത്

ക​ൽ​പ്പ​റ്റ​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​യി​ൽ​ ​വ​യ​നാ​ട് ​ജി​ല്ല​യ്ക്ക് 72.72​ ​ശ​ത​മാ​നം​ ​വി​ജ​യം.​ ​വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ഒ​ന്നാ​മ​ത് ​വ​യ​നാ​ടാ​ണ്.​ ​വി​ജ​യം​ 87.30​ ​ശ​ത​മാ​നം.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​വി​വി​ധ​ ​സ്ട്രീ​മു​ക​ളി​ലാ​യി​ 636​ ​പേ​ർ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​എ​ ​പ്ല​സ് ​ഗ്രേ​ഡ് ​നേ​ടി.​ ​ജി​ല്ല​യി​ലെ​ 60​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​നി​ന്ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 9411​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ 9289​ ​പേ​രാ​ണ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.​ ​ഇ​വ​രി​ൽ​ 6755​ ​പേ​ർ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ടി.​ ​ഓ​പ്പ​ൺ​ ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് ​പ​രീ​ക്ഷ​യ്ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 463​ ​പേ​രി​ൽ​ 452​ ​പേ​ർ​ ​പ​രീ​ക്ഷ​യെ​ഴു​തു​ക​യും​ 310​ ​പേ​ർ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടു​ക​യും​ ​ചെ​യ്തു.​ 68.58​ ​ശ​ത​മാ​ന​മാ​ണ് ​ഓ​പ്പ​ൺ​ ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ലെ​ ​വി​ജ​യം.​ ​അ​ഞ്ചു​പേ​ർ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ല​സ് ​നേ​ടു​ക​യും​ ​ചെ​യ്തു.​ ​ജി​ല്ല​യി​ൽ​ ​മൂ​ന്ന് ​സ്‌​കൂ​ളു​ക​ളാ​ണ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ 100​ ​ശ​ത​മാ​നം​ ​വി​ജ​യം​ ​നേ​ടി​യ​ത്. ജി​ല്ല​യി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ ​മീ​ന​ങ്ങാ​ടി​ ​ഗ​വ.​ ​എ​ച്ച്.​എ​സ്.​എ​സി​ന് 89.38​ ​ശ​ത​മാ​ന​മാ​ണ് ​വി​ജ​യം.​ ​ഇ​വി​ടെ​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ 320​ ​പേ​രി​ൽ​ 286​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ടി.​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ 10​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​നി​ന്ന് ​ആ​കെ​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ 740​ ​പേ​രി​ൽ​ 646​ ​പേ​രാ​ണ് ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ 87.30​ ​ശ​ത​മാ​ന​മാ​ണ് ​ജി​ല്ല​യു​ടെ​ ​വി​ജ​യം.​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​കു​റ​ച്ചു​പേ​ർ​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത് ​വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​നി​ന്നാ​യി​രു​ന്നു.​ ​ഗ​വ.​വി.​എ​ച്ച്.​എ​സ്.​എ​സി​നാ​ണ് ​നൂ​റു​മേ​നി​ ​വി​ജ​യം.