യുദ്ധവിരുദ്ധ ബാലോത്സവം

Thursday 28 May 2026 12:35 AM IST
മീനങ്ങാടിയിൽ നടത്തിയ ബാലോത്സവത്തിൽ നിന്ന്

മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ ബത്തേരി മേഖലാ ബാലവേദിയുടെയും മീനങ്ങാടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മേഖലാ ബാലോത്സവം നടത്തി. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം കെ സുന്ദർലാൽ ഉദ്ഘാടനം ചെയ്തു. എൻ.കെ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഒ.കെ പീറ്റർ, അച്യുതൻ, ബിനു, മേഖലാ ബാലവേദി കൺവീനർ പി പി അഞ്ജലി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. യുദ്ധവിരുദ്ധ ഷോർട്ട് ഫിലിം പ്രദർശനം, തീമാറ്റിക് ബാഡ്ജ് പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവയും നടന്നു. പി.കെ രാജപ്പൻ, കെ.ഷാബു, സുദീപ് കൈലാസ്, ശോഭന സുരേഷ്, കെ.ആർ സുരേഷ്, ബെൽബി അന്ന ബേബി നേതൃത്വം നൽകി. കെ.എ അഭിജിത്ത് കുട്ടികളുമായി സംവദിച്ചു.