പഠനോപകരണ വിതരണം
Saturday 30 May 2026 12:31 AM IST
ബേപ്പൂർ: അരക്കിണർ ചാരിറ്റബിൾ സൊസൈറ്റി എഡ്യുക്കേഷൻ വിംഗിന്റെ കീഴിൽ ബേപ്പൂർ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 ൽ പരം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക്, പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത അരുൺ ഉദ്ഘാടനം നിർവഹിച്ചു. എബി എം ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ തെസ്ലീന കെ.പി, ഇബ്രാഹിം വി.പി എന്നിവർ പ്രംസഗിച്ചു. അനസ് കെ സ്വാഗതം പറഞ്ഞു. നൗഷാദ്സി പി, അംജാസ് ഖാൻ, സാലിക്ക് കെ.പി, അഫ്സൽ വി.പി, ജംഷീർ കെ.പി, ഇർഷാദ് വി.പി അൻഫാസ് ടി.പി എന്നിവർ നേതൃത്വം നൽകി