അങ്കണവാടി പ്രവേശനോത്സവം
Monday 01 June 2026 12:17 AM IST
ചേളന്നൂർ: ചേളന്നൂർ എട്ടേരണ്ട് പുറായിൽ അങ്കണവാടി പ്രവേശനോത്സവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. വാർഡ് മെമ്പർ സുഭിത പുറായിൽ ഉദ്ഘാടനം ചെയ്തു. മോണിറ്ററിംഗ് കമ്മിറ്റി അംഗം ചോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സി.കെ.ഷാജി മുഖ്യാതിഥിയായി. പുറായിൽ അങ്കണവാടി പൂർവ വിദ്യാർത്ഥികളായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നൈസ നെയ്റബ് ടി.ടി.,വി.ടി.അൽഫ ഫാത്തിമ, സി.കെ. നേഹ ഫാത്തിമ വിടി, ശ്രീനന്ദ സി.വി.എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. അങ്കണവാടി വർക്കർ ശോഭന പുറായിൽ സ്വാഗതവും അശ്വതി കിഷോർ നന്ദിയും പറഞ്ഞു. മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങളായ ഫൈസൽ വി.കെ, മൂസ മണ്ണറാട്ടിൽ എന്നിവർ നേതൃത്വം നൽകി.