കെ.വി.വി.ഇ.എസ് ജനറൽ ബോഡി

Monday 01 June 2026 12:21 AM IST
യോഗം

ബേപ്പൂർ: വ്യാപാരികളുടെ ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ആശ്രിത ആനുകൂല്യങ്ങൾ ആനുപാതികമായി വർദ്ധിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം യൂണിറ്റ് ജനറൽ ബോഡി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി മുരളി ബേപ്പൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.പി. രാജൻ .കെ. ബീരാൻ, പി സുരേഷ്, വാഹിദ ചെറുവണ്ണൂർ സിജു പാലക്കൽ, ഹാനിഷ് നടുവട്ടം, എം കൃഷ്ണനുണ്ണി , എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.മോഹൻദാസ് (പ്രസിഡന്റ് ), വി അനിൽകുമാർ കെ.പി. പ്രകാശൻ (വൈസ് പ്രസിഡന്റുമാർ) , മുരളി ബേപ്പൂർ (ജനറൽ സെക്രട്ടറി), എം.കൃഷ്ണനുണ്ണി, ടി. രാജേന്ദ്രൻ (ജോ.സെക്രട്ടറിമാർ) പി.സുരേഷ് (ട്രഷറർ).