പുകയില വിരുദ്ധ ദിനാചരണം
Monday 01 June 2026 12:34 AM IST
രാമനാട്ടുകര: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെയും രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൈസൽ പള്ളിയാളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. നാസർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ റംല നാസർ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. സോന ദയാൽ ബോധവത്ക്കരണ ക്ലാസെടുത്തു. ഫറോക്ക് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിലെ ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ വിദ്യാർത്ഥികൾ തയ്യാറാക്കിയ പുകയില വിരുദ്ധ പോസ്റ്റർ പ്രദർശനവും നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ സൂരജ് സി സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് നിഷാമോൾ എം നന്ദിയും പറഞ്ഞു.