പഠന സഹായ വിതരണം
Monday 01 June 2026 12:51 AM IST
കുന്ദമംഗലം: കാരന്തൂർ എ.എം.എൽ.പി സ്ക്കുളിലെ വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥിയും പൊതുപ്രവർത്തകനുമായ അബ്ദുറഹിമാൻ ഇടക്കുനി പഠനസഹായം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ ഇടക്കുനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി , ജില്ലാ പഞ്ചായത്ത് മെമ്പർ സീന അശോകൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, പി. ടി . എ പ്രസിഡന്റ് സി മുഹമ്മദ് ഷാജി, സി അബ്ദുൾ ഗഫൂർ, സോമനാഥൻ തട്ടാരക്കൽ, ദാസൻ പുത്തലത്ത്, ഹാരിസ് കുഴിമയിൽ, ഇല്ല്യാസ് അടിയലത്ത് എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ കെ ബഷീർ സ്വാഗതവും നജ്മ നന്ദിയും പറഞ്ഞു.