യാത്രയയപ്പും അനുമോദനവും

Wednesday 03 June 2026 12:57 AM IST
വടകരടൗൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ കെ.പി ദിനേശന് യാത്ര അയപ്പും അനുമോദനവും കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വടകര: ടൗൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ കെ.പി ദിനേശന് യാത്രയയപ്പും എസ് എസ്.എൽ.സി ,പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കുള്ള അനുമോദനവും നടത്തി. കെ.കെ രമ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ.വി. തുഷാര അദ്ധ്യക്ഷത വഹിച്ചു. സതീശൻ കുരിയാടി, എൻ.കെ പ്രേമൻ, ബിജുൽ ആയാടത്തിൽ, പി.എസ് രഞ്ചിത്ത് കുമാർ എന്നിവർ അനുമോദനം നടത്തി. രജീഷ് ആർ, എൻ.പി അബ്ദുള്ള ഹാജി, പി.എം സത്യൻ, പി അംബിക, എൻ.നാരായണൻ, റീജ പറമ്പത്ത്,അർത്തിക ബാബു, സൗമിനി എം.ഷിജിന കെ.പി, വിജീഷ് ഇ.എസ് പ്രസംഗിച്ചു.