രക്തസാക്ഷി ദിനാചരണം

Wednesday 03 June 2026 12:54 AM IST
പടം : ഈന്തുള്ളതിൽ ബിനുവിൻ്റെ 25ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം പി.കെ.ബിജു ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: കല്ലാച്ചിയിൽ ഈന്തുള്ളതിൽ ബിനുവിന്റെ 25ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. എരോത്ത് ഫൈസൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹ്ബൂബ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി. ചാത്തു, ഏരിയാ സെക്രട്ടറി എ. മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ്, എ.എം. റഷീദ്, വി.പി. കുഞ്ഞികൃഷ്ണൻ,സി.എച്ച്.മോഹനൻ , ടി.പ്രദീപ് കുമാർ, കെ.ശ്യാമള പ്രസംഗിച്ചു. കെ.പി. കുമാരൻ സ്വാഗതം പറഞ്ഞു. രാവിലെ വിഷ്ണുമംഗലത്ത് ചേർന്ന

യോഗത്തിൽ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക അനുസ്മരണ പ്രഭാഷണം നടത്തി.