അലുമിനിയം ഫാബ്രിക്കേഷനിൽ സൗജന്യ പരിശീലനം

Sunday 24 May 2026 12:16 AM IST

മലപ്പുറം: വണ്ടൂരിലുള്ള കാനറാ ബാങ്ക് ആർ.എസ്.ഇ.ടി.ഐയിൽ 30 ദിവസത്തെ സൗജന്യ അലുമിനിയം ഫാബ്രിക്കേഷൻ പരിശീലനം ആരംഭിക്കുന്നു. താല്പര്യമുള്ളവർ രജിസ്‌ട്രേഷനു വേണ്ടി 25ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിട്യൂട്ടിൽ നേരിട്ട് എത്തിച്ചേരണം. ക്ലാസ് ജൂണിൽ ആരംഭിക്കും. പരിശീലനത്തിന് വരുന്നവർക്ക് ഭക്ഷണം, പരിശീലനത്തിന് ആവശ്യമുള്ള മറ്റു ഉപകരണങ്ങൾ, ദൂരെയുള്ളവർക്ക് ഹോസ്റ്റൽ സൗകര്യം എന്നിവയടക്കം സൗജന്യമാണ്. ആധാർ, റേഷൻ കാർഡ്,ര ണ്ടു കോപ്പി ഫോട്ടോ,​ എസ്.എസ്.എൽ.സി ബുക്ക്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പികൾ കൊണ്ടുവരണം. പ്രായപരിധി 18നും 49നും ഇടയിൽ ഉള്ളവരായിരിക്കണം. പരിശീലന പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. വാട്സ്ആപ്പ് 9946490084.