പഠനോപകരണങ്ങൾ വിതരണം ചെയ്തു
Wednesday 27 May 2026 12:41 AM IST
നിലമ്പൂർ: പയ്യ ആദിവാസി വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പെരുവമ്പാടം ആദിവാസി നഗറിലെ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 56 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വന സംരക്ഷണ സമിതി സെക്രട്ടറി കെ. രമേശ് ബാബു സ്വാഗതം പറഞ്ഞു. വനസംരക്ഷണ സമിതി പ്രസിഡന്റ് പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. ചാലിയാർ ഗ്രാമപഞ്ചായത്ത് അംഗം അച്ചാമ്മ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.മനോജ് കുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് ലാൽ വി നാഥ് പ്രസംഗിച്ചു.