അദ്ധ്യാപികയെ അനുമോദിച്ചു
Wednesday 27 May 2026 12:44 AM IST
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 17വാർഡിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വാർഡ് മെമ്പർ സബ്ന ഇബ്രാഹീം ആരംഭിച്ച വെക്കേഷൻ ട്യൂഷൻ ക്ലാസിന് നേതൃത്വം നൽകിയ അദ്ധ്യാപിക ഷാജില സൽമാനെ ക്ലാസ് സമാപന ദിനത്തിൽ ആദരിച്ചു. രണ്ട് മാസം അംഗൻവാടിയുടെ മുകളിലുള്ള ഹാളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് വെക്കേഷൻ ട്യൂഷൻ നൽകിയത്. 40പരം വിദ്യാർത്ഥികൾക്ക് പഠിച്ച ക്ലാസിൽ സാമ്പത്തിക ശേഷിയുള്ള വിദ്യാർത്ഥികൾ സന്നദ്ധമായി നൽകിയ ചെറിയ ഫീസ് ടീച്ചർക്കുള്ള വേതനമായി കൈമാറി. ചടങ്ങിൽ മുൻ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ചെള്ളി അവറാൻ കുട്ടി, ഇബ്രാഹീം എ.കെ എന്നിവർ ഉൾപ്പെടെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.