ഗൃഹസന്ദർശനം നടത്തി

Saturday 30 May 2026 12:23 AM IST
ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു

വണ്ടൂർ: മമ്പാട് ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളുടെ വീടുകൾ പഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാലയുടെയും വൈസ് പ്രസിഡന്റ് നിഷാദ് പാലോളിയുടെയും നേതൃത്വത്തിൽ സന്ദർശിച്ചു. കുട്ടികളുടെ ആരോഗ്യനില, പഠന പുരോഗതി, വീട്ടിലെ സാഹചര്യങ്ങൾ എന്നിവ വിലയിരുത്തുകയും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഗൃഹസന്ദർശനത്തിനിടെ കുട്ടികൾക്ക് വിവിധ സമ്മാനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർമാർ,​സി.ഡി.എസ് പ്രസിഡന്റ് പി.തങ്കമണി,​ സ്‌കൂൾ പ്രധാനദ്ധ്യാപിക ഇ.ഫിദ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ജൂൺ ഒന്നിന് അതിവിപുലമായി നടത്തുന്ന പ്രവേശനോത്സവത്തിന് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.