മലബാർ സൗഹൃദ വേദി പുരസ്കാര സമർപ്പണ സമ്മേളനം ഇന്ന്
Saturday 30 May 2026 12:26 AM IST
പെരിന്തൽമണ്ണ: കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദ വേദിയുടെ രണ്ടാമത് സാഹിത്യ പുരസ്കാര സമർപ്പണ സമ്മേളനം ഇന്ന് നടക്കും. ശാലിനി മുരളി (കഥ), മണികണ്ഠൻ കൊളത്തൂർ (നോവൽ), കെ.എൻ.കുട്ടി കടമ്പഴിപ്പുറം (ബാലസാഹിത്യം) എന്നിവരാണ് ഈ വർഷത്തെ സാഹിത്യ പുരസ്കാരങ്ങൾ നേടിയത്. 10,000 രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. രാവിലെ 10.30ന് ചെർപ്പുളശ്ശേരി ശബരി ഹാളിൽ നടക്കുന്ന ആദരണ സമ്മേളനം പി.മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. മാദ്ധ്യമപ്രവർത്തകൻ എസ്.ജഗദീഷ് ബാബു പുരസ്കാരങ്ങൾ സമർപ്പിക്കും. കവി വിനോദ് വൈശാലി മുഖ്യപ്രഭാഷണം നടത്തും. നടൻ മോഹൻകുമാർ അമ്പലപ്പാറ മുഖ്യാതിഥിയാകുമെന്ന് ഭാരവാഹികളായ മോഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, ടി.പി.ഹരിദാസൻ, ഡോ.കെ അജിത്, ബിജുമോൻ പന്തിരുകുലം എന്നിവർ അറിയിച്ചു.