സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം
Monday 01 June 2026 12:07 AM IST
മലപ്പുറം: ഡി.വൈ.എഫ്.ഐ യൂത്ത് സെന്റർ യൂണിറ്റ് സംഘടിപ്പിക്കുന്ന വിഗ്യാൻ സ്‌കോളർഷിപ്പ് വിതരണോദ്ഘാടനവും എസ്എസ്എൽസി, പ്ലസ്ടൂ പരീക്ഷ വിജയികൾക്കുള്ള അനുമോദന സദസ്സും ജില്ലാ പൊലീസ് പെൻഷനേഴ്സ് സഹകരണ സംഘം ഓഫീസ് പരിസരത്ത് നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി. ജിജി നിർവഹിച്ചു. ഡി.വൈ.എഫ്.ഐ യൂത്ത് സെന്റർ യൂണിറ്റ് സെക്രട്ടറി അഭിനവ് വി.പി അദ്ധ്യക്ഷനായ ചടങ്ങിൽ കെ.ബി. മഹേഷ് സ്വാഗതവും, അനീഷ്.എം നന്ദിയും പറഞ്ഞു.