എക്സിറ്റ് അനുവദിച്ചു

Monday 01 June 2026 12:08 AM IST
ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാലയോട് ചേർന്ന് കോഹിനൂറിലെ എക്സിറ്റ്

തേഞ്ഞിപ്പലം : ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാലയോട് ചേർന്ന് കോഹിനൂറിൽ എക്സിറ്റ് അനുവദിച്ചത് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന്റെ ശ്രമഫലമായി. തൃശൂർ ഭാഗത്തുനിന്ന് സർവകലാശാലയിലേക്ക് വരുന്ന ആളുകൾക്ക് ഏറ്റവും എളുപ്പത്തിൽ ക്യാമ്പസിലേക്ക് കടക്കുന്നതിനുള്ള മാർഗമാണ് ഇപ്പോൾ കോഹിനൂരിലെ ടീച്ചേഴ്സ് ഫ്ളാറ്റിന് സമീപം തുറക്കാനിരിക്കുന്നത്. ശനിയാഴ്ച അതിനുള്ള പണി തുടങ്ങി കഴിഞ്ഞു എൻ.എച്ച്.എ.ഐ. അധികൃതരുമായി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനും സിൻഡിക്കേറ്റംഗങ്ങളും ഈ ആവശ്യമുന്നയിച്ച് പലതവണ കൂടി കാഴ്ച നടത്തിയിരുന്നു. പദ്ധതിയുടെ നടത്തിപ്പുകാർക്ക് എക്സിറ്റ് ആവശ്യമായ സ്ഥലം വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ നേരിട്ട് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു ഇതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ എക്സിറ്റ് വരുന്നത്.