പന്തംകൊളുത്തി പ്രകടനം

Sunday 24 May 2026 12:35 AM IST

കൊല്ലങ്കോട്: മലയിടംതുരുത്ത് പരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടി യു.ഡി.എഫ് സർക്കാരിന്റെ പൂർണഅറിവോടെയാണെന്നും പട്ടികജാതി ഉന്നതിയിൽ പൊലീസ് നടത്തിയത് ദളിത്‌ വേട്ടയാണെന്നും ആരോപിച്ച് പി.കെ.എസ് കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് നഗരത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പി.കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് രാധ പഴനിമല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.രാജൻ, ഏരിയ പ്രസിഡന്റ് എ.ജയപ്രകാശൻ, കൊല്ലങ്കോട് യൂണിറ്റ് സെക്രട്ടറി ചന്ദ്രൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.