മത സൗഹാർദ്ദ യോഗം
Saturday 30 May 2026 1:09 AM IST
പാലക്കാട്: ജില്ലയിലെ ക്രമസമാധാനം നിലനിർത്തുന്നതിനും മത സൗഹാർദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനുമായി മത സൗഹാർദ്ദ യോഗം ചേർന്നു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ കെ.സുധീർ അദ്ധ്യക്ഷനായി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിക്കണമെന്നും പ്രശ്നങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ കൃത്യമായ ഇടപെടലുണ്ടാവണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, ഒറ്റപ്പാലം സബ് കലക്ടർ അഞ്ജീത് സിങ്, എ.ഡി.എം കെ.സുനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.വിജയകുമാർ, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.